വ്യോമമിത്ര ഒരു നിർമിതബുദ്ധി
വ്യോമമിത്ര ഒരു നിർമിതബുദ്ധി
ബഹിരാകാശത്തേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്ന വ്യോമമിത്ര പുർണമായി നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്‌പെയ്‌സ് റോബോട്ടാണ്. ഐഎസ്‌ആർഒയുടെ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കലിന് നേതൃത്വം നൽകുന്നത് വ്യോമമിത്രയാണ്.
മനുഷ്യനില്ലാതെ ഈ വർഷം അവസാനം നടക്കുന്ന ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പറക്കുന്നത് ഈ ‘സ്‌ത്രീ റോബോട്ടാ’ണ്. ബഹിരാകാശത്തെ സൂക്ഷ്‌മായി നിരീക്ഷിക്കാനും വിശകലനംചെയ്യാനും ഇതിന് കഴിയും. ബഹിരാകാശവാഹനത്തിന്റെ സ്വിച്ച് പാനലടക്കം പ്രവർത്തിപ്പിക്കാനും കഴിവുണ്ട്. ഐഎസ്‌ആർഒയുടെ സഹകരണത്തോടെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് ഈ ഹ്യൂമനോയ്ഡ് വികസിപ്പിച്ചത്. ഭൂമിയിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കാനും പ്രതികരിക്കാനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്. മനുഷ്യരൂപത്തിലുള്ള റോബോട്ടിന് ചലിക്കാനും കഴിയും. ചന്ദ്രയാൻ –-2 ദൗത്യത്തിലും ഐഎസ്‌ആർഒ നിർമിത ബുദ്ധി ഉപയോഗിച്ചിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ വിക്രം ലാന്ററിന്റെ അവസാന പതിനഞ്ചു മിനിറ്റിലെ നിയന്ത്രണം ഈ സംവിധാനത്തിനായിരുന്നു.
ഭാവി ബഹിരാകാശ ദൗത്യങ്ങളിലും ഗോളാന്തര യാത്രകളിലും നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സപെയ്‌സ് റോബോട്ടുകളെയും ഇത്തരത്തിലുള്ള സംവിധാനങ്ങളെയും കൂടുതലായി ഉപയോഗപ്പെടുത്തേണ്ടിവരും.
Comments
Post a Comment